വിവാഹ ദിനത്തില്‍ തിളങ്ങി ഹാര്‍ദിക്കും നതാഷയും; ചിത്രങ്ങള്‍ വൈറല്‍

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെയും നര്‍ത്തകിയും നടിയുമായ നതാഷ സ്റ്റാങ്കോവിച്ചിന്റെയും വിവാഹ ദിനത്തിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഉദയ്പൂരില്‍ നടന്ന ഗംഭീരമായ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘ഇപ്പോഴും എന്നേക്കും’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇരുവരും ധരിച്ചത് അബു ജാനി സന്ദീപ് ഖോസ്‌ല ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്. ചടങ്ങില്‍ രണ്ട് വസ്ത്രങ്ങളാണ് നതാഷ ധരിച്ചത്. നിറയെ എംബ്രോയ്ഡറി ചെയ്ത ഒരു ലഹങ്കയും സാരിയുമായിരുന്നു വേഷം. ഓഫ്‌വൈറ്റ് നിറത്തിലുള്ള ലഹങ്കയാണ് ആദ്യ വേഷം. ഇതിനിണങ്ങുന്ന കല്ലുകള്‍ പതിച്ച മാലകളും വളകളും കമ്മലുകളും നതാഷയെ അതീവ സുന്ദരിയാക്കി.

ചുവപ്പ് നിറത്തില്‍ ഗോള്‍ഡന്‍ ബോര്‍ഡറുകളുള്ള സാരിയിലും സുന്ദരിയാണ് നതാഷ. ഹെവി ആഭരണങ്ങളാണ് നതാഷയ്ക്ക് കൂടുതല്‍ മിഴിവേകിയത്.

എംബ്രോയ്ഡറി ചെയ്ത ഓഫ്-വൈറ്റ് ജംദാനി ഷെര്‍വാണിയാണ് ഹാര്‍ദിക് ധരിച്ചത്. ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹത്തിന് ശന്തനുവും നിഖിലും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്. നതാഷ മുത്തുകളില്‍ എംബ്രോയ്ഡറി ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞപ്പോള്‍ സ്യൂട്ടായിരുന്നു ഹാര്‍ദികിന്റെ വേഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News