മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ റഷ്യക്കെതിരെ ബ്രിട്ടനും അമേരിക്കയും

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന 59-ാമത് മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ അമേരിക്കയും ബ്രിട്ടനും രംഗത്ത്. റഷ്യന്‍ നടപടി മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. അധിനിവേശത്തിന്റെ ഭാഗമായി യുക്രെയിനില്‍ കൊലപാതകം, ബലാത്സംഗം, പീഡനം തുടങ്ങിയ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറി. ഇതിന് റഷ്യയെ കൊണ്ട് മറുപടി പറയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു

അധിനിവേശവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റഷ്യയുടെ പ്രവൃത്തി മനുഷ്യത്വത്തിനെതിരാണെന്ന തങ്ങളുടെ വിലയിരുത്തല്‍. റഷ്യന്‍ ക്രൂരതക്ക് ഇരയായ നിരവധി ആളുകളുണ്ട്. ഇവര്‍ക്കെല്ലാം നീതി ലഭിക്കണമെന്നും കമല ഹാരിസ് പറഞ്ഞു.

ആവശ്യമാണെങ്കില്‍ സ്വയം പ്രതിരോധത്തിനായി യുക്രെയിന് ലോകരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.യുക്രെയ്നിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികള്‍ ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ബ്രിട്ടന്‍ പ്രധാനമായും കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News