റെയില്‍വേ ഗേറ്റ്കീപ്പറെ പീഡിപ്പിക്കാന്‍ ശ്രമം, പ്രതി ജില്ല വിട്ടെന്ന് സൂചന

തമിഴ്നാട് പാവൂര്‍ ഛത്രം റെയില്‍വെ ഗേറ്റില്‍ മലയാളിയായ ഗേറ്റ്കീപ്പറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തെങ്കാശി ജില്ലയില്‍ നിന്നും കടന്നെന്നു സൂചന. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാന്‍ ഒരുങ്ങി തമിഴ്നാട് റെയില്‍വേ പൊലീസ്.

നാല് പെയിന്റിംഗ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് യാതൊരു തെളിവും കിട്ടിയില്ല. പാവൂര്‍ ഛത്രം റെയില്‍വേ മേല്‍പ്പാലം പണിയുന്ന യുവാക്കളായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പൊലീസ് അന്വേഷണം നീങ്ങുന്നുണ്ട്. അതേസമയം തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

സംഭവമുണ്ടായി മൂന്ന് ദിവസം ആകുമ്പോഴും പ്രതിയെ പിടികൂടാത്തത്തില്‍ പൊലീസിനെതിരെ ആക്രമണത്തിന് ഇരയായ യുവതിയുടെ കുടുംബം രംഗത്തെത്തി.യുവതിയുടെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം തയാറാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration