തിളങ്ങുന്ന ചര്‍മ്മത്തിന് ഇവ അത്യുത്തമം

ചര്‍മ്മം തിളങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എല്ലായിപ്പോഴും മുഖം മിനുക്കാനും ചര്‍മ്മം മെച്ചപ്പെടുത്താനും മിക്കവരും ശ്രദ്ധിക്കാറുണ്ട്. ആരോഗ്യകരമായ ചര്‍മ്മത്തിനായി ഈ ആറ് ചേരുവകള്‍ നിങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറെ ഗുണകരമാണ്.

തക്കാളി

തക്കാളി ലൈക്കോപീന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ രണ്ടും വീക്കം തടയാന്‍ സഹായിക്കുന്ന പോഷകങ്ങളാണ്. ആരോഗ്യകരമായ ചര്‍മ്മത്തിന് മികച്ച സപ്ലിമെന്റായി പ്രവര്‍ത്തിക്കുന്ന ധാരാളം ആന്റിഓക്സിഡന്റുകളും തക്കാളിയിലുണ്ട്. പച്ചയ്ക്ക് കഴിക്കാനും കറിയായും സോസായുമൊക്കെ തക്കാളി ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വെളുത്തുള്ളി

ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള പ്രകൃതിദത്ത വിഭവങ്ങളിലൊന്നാണ് വെളുത്തുള്ളി. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. പച്ചക്കറികളടക്കം പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ പരിചരിക്കാനുള്ള ഒരു എളുപ്പവഴിയാണ്.

ഇലക്കറികള്‍

ചീരയടക്കം എല്ലാ ഇലക്കറികളിലും സ്വാഭാവികമായി ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവയില്‍ വൈറ്റമിന്‍ സിയും ധാരാളമായി ഉണ്ട്, ഇത് ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കും. ദിവസവും ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തായാല്‍ തന്നെ മാറ്റം അറിയാം.

നട്ട്സ്

പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്ട്സില്‍ ആന്റി ഇന്‍ഫ്ളമേറ്ററിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ബദാം, വാല്‍നട്ട്, കശുവണ്ടി എന്നിവയും മത്തങ്ങയുടെ വിത്ത്, സൂര്യകാന്തിയുടെ വിത്ത്, എള്ള് തുടങ്ങിയവയും ചര്‍മ്മസംരക്ഷണത്തില്‍ ഏറെ ഗുണം ചെയ്യുന്നവയാണ്.

ബ്ലൂബെറി

എല്ലാ പഴങ്ങളും വീക്കം ചെറുക്കാന്‍ സഹായിക്കുമെങ്കിലും ബ്ലൂബെറി ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതാണ്. ധാരാളം വൈറ്റമിനുകളും ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകളും വീക്കത്തെ വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഇവ നേരിട്ട് കഴിക്കുകയോ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.

അവക്കാഡോ

ഒമേഗ-3 പോലുള്ള നല്ല കൊഴുപ്പുകള്‍ ശരീരത്തില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഫലമുണ്ടാക്കുന്നവയാണ്. ആരോഗ്യകരമായ മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും ആന്റിഓര്സിഡന്റുകളും സ്വാഭാവികമായി അവക്കാഡോയില്‍ നിന്ന് ലഭിക്കും. ഇത് ശരീരത്തെ വീക്കത്തിനെതിരെ പോരാടാന്‍ പ്രാപ്തമാക്കുകയും ചര്‍മ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News