നടന്‍ മയില്‍ സാമി അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ് സിനിമാ താരം മയില്‍ സാമി അന്തരിച്ചു. പൊരൂരിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 57 വയസായിരുന്നു.

നാലു പതിറ്റാണ്ടോളം നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും ക്യാരക്റ്റര്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ കയ്യടി നേടാന്‍ മയില്‍സാമിക്ക് സാധിച്ചു. 1984ല്‍ ധാവണിക്കനവുകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം ഇരുനൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സണ്‍ ടിവി ചാനലിലെ ജനപ്രിയ പരമ്പരകളിലും പ്രധാന വേഷങ്ങളിലെത്തി.

ദൂള്‍, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വസീഗര, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. ‘കണ്‍കളെ കൈത് സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്റെ മികച്ച കൊമേഡിയനുള്ള പുരസ്‌കാരം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News