കനത്ത ഭൂകമ്പത്തിന്റെ ആഘാതം വിട്ടുമാറാത്ത തുര്‍ക്കിയിലേക്ക് പാകിസ്ഥാന്‍ അയച്ച സാമഗ്രികളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കടുക്കുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി തുര്‍ക്കി മുന്‍പ് പാകിസ്ഥാനിലേക്ക് അയച്ച സാമഗ്രികള്‍ ഇപ്പോള്‍ തിരിച്ചയച്ചിരിക്കുകയാണ് പാകിസ്ഥാന്‍. കഴിഞ്ഞ വര്‍ഷം സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവര്‍ക്കായി തുര്‍ക്കി നല്‍കിയ സാമഗ്രികള്‍ ഇപ്പോള്‍ രൂപം മാറ്റി അയച്ചെന്നാണ് ആരോപണം.
പാക് മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് മസൂദാണ് ദുരിതാശ്വാസ സാമഗ്രികള്‍ തിരിച്ചയച്ചെന്ന് വെളിപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പാകിസ്ഥാനിലെ ജിഎന്‍എന്‍ വാര്‍ത്താ ചാനലിലൂടെയാണ് ഷാഹിദിന്റെ ഈ വെളിപ്പെടുത്തല്‍. സി130 വിമാനത്തിലാണ് തുര്‍ക്കിയിലേക്ക് പാകിസ്ഥാന്‍ രക്ഷാദൗത്യ സംഘത്തെയും ദുരിതാശ്വാസ സാമഗ്രികളും അന്ന് അയച്ചത്. അതേ ദുരിതാശ്വാസ സഹായങ്ങളാണ് വീണ്ടും പാക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് ഷാഹിദ് മസൂദ് പറഞ്ഞു.
പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് ഭൂകമ്പ ബാധിത തുര്‍ക്കിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്ന സമയത്ത് തന്നെ വന്ന ഈ ആരോപണം രാജ്യത്തിന് കനത്ത നാണക്കേടായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here