മൂന്നാറില്‍ താപനില മൈനസ് ഡിഗ്രി

മൂന്നാറില്‍ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. നാലാം തവണയാണ് മൂന്നാറില്‍ ഈ സീസണില്‍ അതിശൈത്യം അനുഭവപ്പെടുന്നത്. സൈലന്റ് വാലി, കന്നിമല, ചെണ്ടുവര, ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളില്‍ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

ഫെബ്രുവരി ഒന്നുമുതല്‍ 15 വരെ താപനില മൂന്ന് ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ താപനില പെട്ടെന്ന് കുറഞ്ഞ് മൈനസ് ഒന്നിലേക്ക് എത്തുകയായിരുന്നു. തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടായി. ലാക്കാട് സിമന്റ് പാലം, കന്നിമല മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News