കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂര്‍ കൂനമ്പുള്ള കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ദിനേശന്‍ എന്നായാളുടെ വീട്ടിലാണ് സംഘമെത്തിയത്. യൂണിഫോം ധാരികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ നാലംഗ സംഘമാണ് ഇന്നലെ രാത്രിയോടെ കോളനിയില്‍ എത്തിയത്.
ദിനേശന്റെ വീട്ടില്‍ നിന്നും ഫോണ്‍ ചാര്‍ജ് ചെയ്ത് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്. രണ്ട് മണിക്കൂറോളം മാവോയിസ്റ്റുകള്‍ കോളനിയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി വനപാലകരും അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാല്‍ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയില്‍ പെട്ടത്.
ഒരാഴ്ച മുമ്പ് ആറളത്ത് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിയറ്റ്നാം എന്ന പ്രദേശത്തെ വീടുകളില്‍ കയറിയ സംഘം, ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു മടങ്ങുകയായിരുന്നു. ഇവരുടെ കയ്യില്‍ തോക്കടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here