തെലുങ്ക് നടന്‍ നന്ദമൂരി താരകരത്‌ന അന്തരിച്ചു

തെലുങ്ക് നടന്‍ നന്ദമൂരി താരകരത്‌ന അന്തരിച്ചു. 40 വയസായിരുന്നു. തെലുങ്കുദേശം പാര്‍ട്ടി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കവേ കുഴഞ്ഞു വീണ നന്ദമൂരി ഇരുപത്തി മൂന്ന് ദിവസമായി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയില്‍ വച്ചായിരുന്നു നന്ദമൂരിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. എന്‍ ടി ആറിന്റെ ചെറുമകനാണ്

നായകനായും വില്ലനായും തെലുങ്ക് സിനിമയില്‍ സജീവമായി തുടര്‍ന്ന താരമാണ് നന്ദമുരി താരകരത്ന. 2002-ല്‍ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്‌ന സിനിമയില്‍ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്‌തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. അലേഖ്യ റെഡ്ഡിയാണ് ഭാര്യ. ഒരു മകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News