രണ്ടാം ഇന്നിംഗ്സില്‍ സ്പിന്‍ ചുഴിയില്‍ കറങ്ങി വീണ് ഓസിസ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയ. ജഡേജ-അശ്വിന്‍ കൂട്ടുകെട്ടിന്റെ തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര അടിയറ പറഞ്ഞു. രവീന്ദ്ര ജഡേജ 7 വിക്കറ്റും അശ്വിന്‍ 3 വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ മികച്ച നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസ് രണ്ടാം വിക്കറ്റ് വീണതോടെ കൂട്ടതകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ട്രവിസ് ഹെഡും മാര്‍നസ് ലബൂഷെയ്‌നും നിലയുറപ്പിച്ചെന്ന് തോന്നിയ വേളയിലായിരുന്നു രവിചന്ദ്ര അശ്വിന്‍ ട്രവിസിനെ പുറത്താക്കുന്നത്. ഇരുവരുടെയും 42 റണ്‍സിന്റെ 2-ാം വിക്കറ്റ് സഖ്യമാണ് ഓസീസ് ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. പിന്നീടെത്തിയ സ്റ്റീവ് സ്മിത്തിനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ജഡേജ മടക്കി. താമസിയാതെ ലബൂഷെയ്‌നും മടങ്ങി. അതിന് ശേഷം ക്രീസിലെത്തിയ ഓസീസ് ബാറ്റര്‍മാര്‍ക്കൊന്നും രണ്ടക്കം തികയ്ക്കാന്‍ സാധിച്ചില്ല. രണ്ടാം ഇന്നിംഗ്സില്‍ 31.1 ഓവര്‍ മാത്രം ബാറ്റ് ചെയ്ത ഓസീസ് നിര 113 റണ്‍സിന് ഓള്‍ഔട്ടായി. 16 ഓവര്‍ എറിഞ്ഞ അശ്വിന്‍ 59 റണ്‍സ് വിട്ടുകൊടുത്തു. 12.1 ഓവര്‍ എറിഞ്ഞ ജഡേജ 42 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News