കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഹൈക്കോടതിയില്‍ നിന്നും നിര്‍ദ്ദേശമൊന്നും വന്നിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി വിധി താന്‍ കണ്ടിട്ടില്ല. വിധി പരിശോധിച്ച ശേഷം കോടതി നിര്‍ദ്ദേശങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. വിധിയില്‍ വ്യക്തത തേടി താന്‍ കോടതിയില്‍ പോകില്ല. മറ്റാരെങ്കിലും പോയേക്കാം എന്നും ഗവര്‍ണര്‍ കുട്ടിച്ചേര്‍ത്തു.
തന്റെ പരിഗണനക്ക് വിട്ട ബില്ലുകളില്‍ വിശദീകരണം നല്‍കണമെന്ന് അഞ്ച് മാസം മുമ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിശദീകരണം നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള സാങ്കേതിക സര്‍വകലാശാലയുടെ വിസി ആയി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റിരുന്നു. സിസ തോമസിന്റേത് ഗവര്‍ണര്‍ നടത്തിയ താല്‍ക്കാലിക നിയമനം മാത്രമാണെന്നും പുതിയ വിസിയെ സര്‍ക്കാരിന് നിയമിക്കാം എന്നുമായിരുന്നു കോടതി വിധി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here