ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികള്‍

ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ട് വര്‍ഗീയ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ ഏതെങ്കിലുമൊന്ന് പരാജയപ്പെടുകയല്ല ചെയ്യുന്നത് മറിച്ച് രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

രണ്ട് സംഘടനകളും ചര്‍ച്ച നടത്തിയത് കൊണ്ടെന്ത് കാര്യമെന്നും ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി അവരുടെ വര്‍ഗീയ നിലപാട് മാറ്റിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗാന്ധി വധം മുതല്‍ ഇങ്ങോട്ട് വര്‍ഗീയവാദികളുടെ പ്രവര്‍ത്തനം കണ്ടറിയുന്ന ഇന്ത്യയിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല എന്നോര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല . കാസര്‍ക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News