Poco C55 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്; കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചേഴ്സ്

പോക്കോ സി സീരിസിലെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുകയാണ്. പോക്കോ സി55 (Poco C55) ഡിവൈസ് ഫെബ്രുവരി 21ന് രാജ്യത്ത് ലോഞ്ച് ചെയ്യും. കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിന് മുമ്പ് പോക്കോ ഇന്ത്യ ഒരു പ്രൊമോഷണല്‍ വീഡിയോ പുറത്തിറക്കിയിരുന്നു. ആകര്‍ഷകമായ ഡിസൈനുകളും ഫീച്ചറുകളുമായാണ് ഡിവൈസ് എത്തുന്നതെന്നാണ് വിവരം.

പുതിയ പോക്കോ സി55, ചൈനയില്‍ ലോഞ്ച് ചെയ്ത ‘റെഡ്മി 12സി’ ഡിവൈസിന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ഡിവൈസിന്റെ ഒരു സവിശേഷത മീഡിയ ടെക് ഹെലിയോ ജി85 പ്രോസസറാണ്. സി സീരീസിലെ മറ്റ് ഡിവൈസുകള്‍ പോലെ തന്നെ, കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ ഒരുമിക്കുന്ന ഫോണായിരിക്കും പോക്കോ സി55.

ബജറ്റ് സി സീരീസില്‍ വരുന്ന റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍ മൂന്ന് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് ചൈനയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഫോണ്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിലും 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലും ലഭ്യമാകും. ഷാഡോ ബ്ലാക്ക്, സീ ബ്ലൂ, മിന്റ് ഗ്രീന്‍, ലാവെന്‍ഡര്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളാണ് ഫോണിനുള്ളത്. റെഡ്മി 12സി സ്മാര്‍ട്ട്ഫോണില്‍ 6.71-ഇഞ്ച് HD+ (1650×720 പിക്‌സല്‍) ഡിസ്‌പ്ലേയാണുള്ളത്.

കൂടാതെ, റെഡ്മി 12സി സ്മാര്‍ട്ട്ഫോണിന്റെ പിന്‍ പാനലില്‍ സ്‌ക്വയര്‍ കട്ട്ഔട്ട് ആണുള്ളത്. ബയോമെട്രിക് വെരിഫിക്കേഷനുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറും ക്യാമറ യൂണിറ്റിന് അടുത്തായിട്ടുണ്ട്. 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ഡിവൈസില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണുള്ളത്. മുന്‍വശത്ത് 5 മെഗാപിക്സല്‍ ക്യാമറ സെന്‍സറും കമ്പനി നല്‍കിയിട്ടുണ്ട്. ഫോണിന്റെ വില്‍പ്പന നടക്കുന്നത് ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News