ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നു

ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു കവര്‍ നിര്‍മ്മാതാവില്‍ നിന്നാണ് ഡിവൈസിന്റെ ഡിസൈന്‍ ചോര്‍ന്നത്. പിന്നില്‍ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോര്‍ട്ടും അടങ്ങുന്നതാണ് ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍.

ഡിസൈനില്‍ വ്യക്തമാകുന്ന പ്രകാരമുള്ള ക്യാമറ ബമ്പ് ഐഫോണ്‍ ആരാധകരെ അമ്പരപ്പിക്കുന്നതാണ്. നിലവിലെ രണ്ട് ലെയര്‍ ക്യാമറാ ബമ്പ് മൂന്ന് ലെയറിലേക്ക് മാറുന്നുണ്ട്. ക്യാമറാ ബമ്പുകള്‍ കവര്‍ ചെയ്യാനായി കൂടുതല്‍ കനമുള്ള ഫോണ്‍ കവറുകള്‍ വേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. മാക്ബുക്ക് എയറിന് സമാനമായ രീതിയില്‍ വശങ്ങള്‍ കൂടുതല്‍ ഉരുണ്ടിരിക്കുന്ന രീതിയിലാണ് 15 പ്രോയുടെ ഡിസൈന്‍.

യൂസേഴ്‌സിന് കയ്യില്‍ പിടിക്കുമ്പോള്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണ് ഈ ഡിസൈന്‍ തീര്‍ത്തിരിക്കുന്നത്. പവര്‍, വോളിയം ബട്ടണുകള്‍ ചേസിസിന്റെ വശങ്ങളില്‍ വരുന്ന രീതിയിലാവും 15 പ്രോ എന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഡിസൈന്‍. മ്യൂട്ട് ബട്ടണിലും മാറ്റമുണ്ടെന്ന് വിവരമുണ്ട്. കൂടുതല്‍ വാട്ടര്‍ റെസിസ്റ്റന്റ് ആവും ഐഫോണ്‍ 15 പ്രോ.

ചൈനയില്‍ നിന്നാണ് ഡിസൈന്‍ ചോര്‍ന്നിട്ടുള്ളതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഡിവൈസിനൊപ്പം തന്നെ കവറുകളും വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് ആപ്പിളിന് തിരിച്ചടിയായതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News