ട്രാഫിക് നിയമം ലംഘിച്ചു; നടൻ കാര്‍ത്തിക് ആര്യന് പിഴ

ട്രാഫിക് നിയമം ലംഘിച്ചതിന് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്. ക്ഷേത്ര ദര്‍ശനത്തിനിടെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനാണ് പിഴ. വെള്ളിയാഴ്ചയാണ് കാർത്തിക് ആര്യൻ മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചത്.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തിക്കിന്റെ ലംബോര്‍ഗിനിയുടെ ചിത്രം പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ നടനായാലും ശരി പിഴ ചുമത്തുമെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി. എന്നാൽ എത്ര രൂപയാണ് പിഴയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


രോഹിത് ധവാന്‍ സംവിധാനം ചെയ്ത ‘ഷെഹ്‌സാദ’യാണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. ഭൂഷണ്‍ കുമാര്‍, ക്രിഷന്‍ കുമാര്‍, എസ്. രാധാകൃഷ്ണ, അമാന്‍ ഗില്‍, കാര്‍ത്തിക് ആര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൃതി സനോനാണ് നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അല്ലു അർജുന്റെ തെലുങ്ക് ചിത്രമായ ‘അല വൈകുണ്ഠപുരമുലോ’യുടെ ഹിന്ദി റീമേക് ആണ് ഷെഹ്‌സാദ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News