ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് അമ്മയും കുഞ്ഞും; രക്ഷപ്പെടുത്തി ലൈഫ്ഗാര്‍ഡ്

ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട അമ്മയെയും കുട്ടിയെയും ലൈഫ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ആലപ്പുഴ ബീച്ചില്‍ ഇന്നലെ വൈകിട്ട് 5.45 ഓടെ കടല്‍പ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്. അസം സ്വദേശിയായ അമ്മയും ആറ് വയസുള്ള കുട്ടിയും ഫോട്ടോ എടുക്കുന്നതിനിടെയാണ് തിരയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്.

ഭര്‍ത്താവ് ഫോട്ടോ എടുക്കുമ്പോള്‍ അതിന് പോസ് ചെയ്യുന്നതിനിടെയാണ് യുവതിയും കുട്ടിയും കൂറ്റന്‍ തിരമാലയില്‍പ്പെട്ടത്. ആദ്യം കുട്ടി തിരയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും പിന്നീട് തിരയില്‍പ്പെട്ടു. തീരത്ത് നിന്ന് 20 മീറ്ററോളം ദൂരേക്കാണ് ഇരുവരും ഒഴുകിപ്പോയത്.

ബീച്ച് ലൈഫ്ഗാര്‍ഡ് അനില്‍കുമാര്‍ അപകടത്തില്‍പ്പെട്ട അമ്മയെയും കുഞ്ഞിനെയും കടലിലേക്ക് ചാടി രക്ഷപ്പെടുത്തി. ലൈഫ് ഗാര്‍ഡുമാരായ ഷിബു, സന്തോഷ്, ബിജു ചാക്കോ എന്നിവരും യുവതിയുടെ ഭര്‍ത്താവും സഹായത്തിനെത്തിയിരുന്നു. അമ്മയും കുട്ടിയും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News