മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും ന്യൂനപക്ഷത്തിന്റെ ഒറ്റുകാര്‍

പാര്‍ലമെന്റില്‍ ബിജെപിയെ പരോക്ഷമായി പിന്തുണക്കുന്ന മുസ്ലീം ലീഗും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ ജമാ അത്തെ ഇസ്ലാമിയും ന്യൂനപക്ഷത്തിന്റെ ഒറ്റുകാരെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി. ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്ര ഭരണാധികാരികളെ കാണുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ അനാവശ്യ വിമര്‍ശനം ഉന്നയിക്കുന്ന ഇരുകൂട്ടരും തലയില്‍ മുണ്ടിട്ട മോദിമാരാണെന്നും ഷമീര്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന്റെ അഭിമാനവും താത്പര്യവും ബലികഴിച്ച് സംഘടനാ നിലനില്‍പ്പ് തേടുന്നവരാണ് മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും. ഈ കാപട്യക്കാരെ മതേതര സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്തവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News