വരാന്‍ പോകുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. 4ജി, 5ജി തുടങ്ങിയ ടെക്നോളജികളിലൂടെ ഇന്ത്യ തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
2022 ഒക്ടോബര്‍ ഒന്നിനാണ് 5ജി സേവനങ്ങള്‍ ആരംഭിച്ചത്. 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200ലധികം നഗരങ്ങളില്‍ സേവനങ്ങൾ വ്യാപിപ്പിച്ചു. ലോകത്തെവിടെയും നടക്കുന്ന ഏറ്റവും വേഗമേറിയ വിന്യാസമെന്ന് പല അന്താരാഷ്ട്ര ഫോറങ്ങളിലും ഇതിനെ വിശേഷിപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2023ല്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെലികോം, ഐടി, റെയില്‍വേ എന്നീ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള പ്രധാന സംരംഭങ്ങളുടെ രൂപരേഖയും മന്ത്രി അവതരിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here