സന്തോഷ് ട്രോഫി മത്സരത്തില്‍ പഞ്ചാബിന്റെ സമനിലക്കുരുക്കില്‍ വീണ് കേരളം. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനിലയായതോടെ നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിഫൈനല്‍ കാണാതെ പുറത്തായി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോളടിച്ചു. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ചിട്ടും കേരളത്തിന് വിജയം കാണാനായില്ല. ഒഡീഷയുമായി 2-2ന്റെ സമനില പിടിച്ചതോടെ ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി കര്‍ണാടക സെമിഫൈനലില്‍ കടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here