മേക്കപ്പ് വേണം; എന്നാൽ ചെയ്‌തെന്ന് തോന്നരുത്; പുത്തൻ മേക്കപ്പ് ട്രെൻഡ് അറിയാം

മേക്കപ്പ് വേണം, പക്ഷേ മേക്കപ്പ് ചെയ്തിട്ടുണ്ടെന്ന് തോന്നുകയുമരുത്.. ഇതാണ് ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന മേക്കപ്പ് ട്രെൻഡ്. ഇങ്ങനെ മേക്കപ്പ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നമുക്ക് നോക്കാം..

ആദ്യം മേക്കപ്പ് ചെയ്യാൻ തുടങ്ങും മുമ്പ് ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകണം. ശേഷം ഒരു ടവ്വൽ അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് മുഖത്തുള്ള വെള്ളം നാന്നായി തുടച്ച് കളയണം.

രണ്ടാം ഘട്ടത്തിൽ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു മോയ്‌സ്ചുറൈസർ ഉപയോഗിക്കാം. മോയ്‌സ്ചുറൈസർ തേച്ച് പത്ത് മിനിറ്റിനു ശേഷം മാത്രമേ ഫൗണ്ടേഷൻ ഇടാവൂ.

മുഖക്കുരു മൂലം ഉണ്ടായ കറുത്ത പാടുകൾ, ചെറിയ കുഴികൾ, പിഗ്മന്റേഷന്‍ മൂലമുണ്ടാകുന്ന നിറവ്യത്യാസം, തുടങ്ങിയവ മറയ്ക്കാനാണ് പ്രധാനമായും ഫൗണ്ടേഷൻ ഉപയോഗിക്കുന്നത്. മുഖത്തിന്റെ നടുവിൽ നിന്ന് തുടങ്ങി വശങ്ങളിലേക്ക് വേണം ഫൗണ്ടേഷൻ ഇടാൻ. മുഖത്തിന്റെ എല്ലാ ഭാഗങ്ങളിലും തേക്കുന്നതോടൊപ്പം കഴുത്തിലും തേക്കാൻ ശ്രദ്ധിക്കുമല്ലോ.

ചുണ്ടുകളുടെ വശങ്ങളിലും താടിയിലും കണ്ണിനു താഴെയും ഉണ്ടാകുന്ന കറുപ്പ് നിറം മറയ്ക്കാൻ കൺസീലർ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന്റെ നിറത്തിന് അനുയോജ്യമായ കൺസീലർ വേണം തെരഞ്ഞെടുക്കാന്‍. ഫൗണ്ടേഷന്റെ അതേ നിറത്തിലുള്ള കൺസീലർ ഉപയോഗിക്കുക.

ഒരു പഫ് ഉപയോഗിച്ച് കോംപാക്ട് പൗഡർ മുഖത്തിട്ട ശേഷം കോംപാക്ട് ബ്രഷ് കൊണ്ട് ബ്ലെൻഡ് ചെയ്യുക. ഷിമ്മർ ഉള്ള കോംപാക്ട് പൗഡർ ഉപയോഗിച്ചാൽ മുഖത്തിന് കൂടുതൽ തിളക്കം കിട്ടും.

ഇളം നിറത്തിലുള്ള ഐഷാഡോ തെരഞ്ഞെടുക്കുന്നത് അധികം മേക്കപ്പ് ചെയ്തിട്ടില്ല എന്ന് തോന്നിപ്പിക്കാൻ നിങ്ങളെ സഹായിക്കും. ഇത് മുഖത്തിന് ഒരു റിച്ച് ലുക്ക് നൽകുകയും ചെയ്യും. ചെറുതായി മസ്കാര ഇടാം. ചെറിയ കണ്ണുള്ളവർ വെള്ള ഐ പെൻസിൽ ഉപയോഗിച്ച് താഴെ എഴുതുമ്പോൾ കണ്ണുകൾക്ക് കൂടുതൽ വലിപ്പം തോന്നും. വലിയ കണ്ണുള്ളവർ കറുപ്പ് പെൻസിൽ ഉപയോഗിച്ച് എഴുതുമ്പോൾ കണ്ണുകൾക്ക് ഒതുക്കം തോന്നും. കണ്ണിനു കൂടുതൽ വലിപ്പം തോന്നാൻ കണ്ണുകളുടെ അറ്റത്ത് മാത്രം ഐ പെൻസിൽ ഉപയോഗിച്ച് എഴുതിയാൽ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News