വാഹന സുരക്ഷയുടെ ഭാഗമായി സൗദിയില്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കി. പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നേടി മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന് വിധേയമാക്കണം. ഫിറ്റ്‌നസ് നേടാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.
ടാക്‌സികള്‍, ബസുകള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവ പുതുതായി രജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധന നടത്തേണ്ടതുണ്ട്. ആദ്യ പരിശോധനക്ക് ശേഷം അടുത്ത ഓരോ വര്‍ഷവും സാങ്കേതിക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് മുദ്ര വാഹനത്തില്‍ പതിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വാഹനങ്ങളുടെ സാങ്കേതിക പരിശോധനയില്‍ നിശ്ചിത ഗുണനിലവാരം പുലര്‍ത്താത്ത വാഹനങ്ങള്‍ റിപ്പയറിന് ശേഷം വീണ്ടും പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here