പ്രണയം തകര്‍ന്നു; പരിഹസിച്ച ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്

പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് കളിയാക്കിയ ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്. ഞായറാഴ്ച ഉച്ചയോടെ ഒറ്റപ്പാലത്താണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയടക്കം മൂന്നുപേര്‍ ചികിത്സയിലാണ്. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുല്‍ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യമാരെയും ആക്രമിച്ചത്.

പ്രണയനൈരാശ്യത്തെ പരിഹസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിന്‍സി എന്നിവരെയാണ് ഇയാള്‍ ആക്രമിച്ചത്. ഇതിലൊരാള്‍ ഗര്‍ഭിണിയാണ്. പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News