വെറൈറ്റി വെള്ളരിക്ക സാലഡ്, ഇതൊന്ന് പരീക്ഷിക്കൂ…

ധാരളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെള്ളരിക്ക. ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. വെള്ളരിക്കയിൽ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ലയിക്കുന്ന നാരുകൾ എന്നിവ ആരോഗ്യകരമായ അളവിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമായതിനാൽ ഭാരം കുറയ്ക്കാനും വെള്ളരിക്ക ഉത്തമമാണ്.

നമുക്ക് വെള്ളരിക്ക കൊണ്ട് അടിപൊളി സാലഡ് തയാറാക്കിയാലോ?

വേണ്ട ചേരുവകൾ

വെള്ളരിക്ക 1 എണ്ണം (ചെറുത്)
തേൻ അല്ലെങ്കിൽ ശർക്കര 3 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നാരങ്ങ നീര് 5 ടീസ്പൂൺ
ഇഞ്ചി 1 കഷ്ണം
സോയ സോസ് 3 ടീസ്പൂൺ
എള്ളെണ്ണ 1 ടീസ്പൂൺ
വറുത്ത എള്ള് 1 ടീസ്പൂൺ
ചുവന്ന കാപ്സിക്കം 2 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത്)

ഇങ്ങനെ തയാറാക്കൂ…

ആദ്യം വെള്ളരിക്ക നേർത്ത കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ നിങ്ങളുടെ താത്പര്യാനുസരണം ശർക്കര അല്ലെങ്കിൽ തേൻ അൽപം ഇടണം. ഇതിലേക്ക് അൽപം ചെറുനാരങ്ങാനീരും അൽപം ഉപ്പും ചേർക്കണം. പാത്രത്തിൽ ഇഞ്ചി അരച്ച് കുറച്ച് സോയ സോസ് ചേർക്കുക. അൽപം എള്ളെണ്ണ ചേർക്കുക. ശേഷം വറുത്ത എള്ള് പാത്രത്തിലേക്ക് ചേർക്കുക. ശർക്കര പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ എല്ലാം മിക്സ് ചെയ്യുക. അരിഞ്ഞ് വച്ചിരിക്കുന്ന ചുവന്ന മുളക് ചേർക്കുക. ഏകദേശം 15 മിനിറ്റ് സാലഡ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News