നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ കര്‍ണാടകത്തില്‍ ബിജെപി ദേശീയ നേതാവിന്റെ അനുയായി പാര്‍ട്ടി വിട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കാലുമാറ്റം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയുടെ അനുയായിയും ചിക്കമംഗളൂരുവിലെ ലിംഗായത്ത് നേതാവുമായ എച്ച് ഡി തിമ്മയ്യ ആണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
‘ഏറെ കാലമായി ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുകയും എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്തു, എന്നാല്‍ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നെ നിരാശനാക്കി. തല്‍ഫലമായി, ബിജെപിയുടെ ജില്ലാ ഘടകത്തിന്റെ കണ്‍വീനര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. തിമ്മയ്യയുടെ രാജിക്കത്തിലുള്ള വാക്കുകളാണിവ.
തിമ്മയ്യയ്ക്ക് പുറമേ പല രണ്ടാം നിര ബിജെപി നേതാക്കളും ഉടന്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ ഡി കെ ശിവകുമാര്‍ പറഞ്ഞു. തിമ്മയ്യ 500-ലധികം ബിജെപി പ്രവര്‍ത്തകരുമായി ഒരു ഹോട്ടലില്‍ ഒരു രഹസ്യ യോഗം നടത്തിയെന്നും അവരും ബിജെപി വിടാനൊരുങ്ങുകയാണെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വോട്ടര്‍മാരില്‍ 16-17% വരുന്ന കര്‍ണാടകത്തിലെ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ നേടുന്നതിനായി വന്‍ പ്രചരണം നടത്തുന്ന ബിജെപിക്ക് ലിംഗായത്ത് നേതാവായ തിമ്മയ്യയുടെ ഈ രാജി വന്‍ തിരിച്ചടിയാണ് നല്‍കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here