ജഡ്ജിമാര്‍ക്ക് കൈക്കൂലി നൽകാൻ കക്ഷികളില്‍ നിന്നും പണം വാങ്ങിയ കേസില്‍, അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ടു തവണയായാണ് സൈബി ജോസിൽ നിന്നും മൊഴിയെടുത്തത്. എന്നാൽ തനിക്കെതിരായ കേസ് ഗൂഢാലോചനയാണെന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും സൈബി ആവർത്തിച്ചു.
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും വക്കീൽ ഫീസ് മാത്രമാണ് വാങ്ങിയതെന്നും സൈബി മൊഴി നൽകിയതായാണ് വിവരം. മൂന്ന് ദിവസം മുമ്പ് എറണാകുളം പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയായിരുന്നു ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്‍റ് കൂടിയായ സൈബിയെ ചോദ്യം ചെയ്തത്.
ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഡോ. ദർവേഷ് സാഹിബിന്‍റെ മേൽനോട്ടത്തിൽ ആലപ്പുഴ യൂണിറ്റ് എസ്.പി കെ.എസ്. സുദർശനാണ് കേസ് അന്വേഷിക്കുന്നത്. ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയ കേസിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here