തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് തുര്‍ക്കി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയിലും സിറിയയിലും വൻ നാശം വിതച്ച ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽപ്പെട്ട ആളുകളെ പുറത്തെത്തിക്കുന്നതിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നെത്തിയ നിരവധി രക്ഷാപ്രവർത്തകരാണ് രാവും പകലുമില്ലാതെ ദുരന്തബാധ്യത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
ലോകാരോഗ്യ സംഘടനയുടെയും മറ്റ് രാജ്യങ്ങളുടെയും അകമൊഴിഞ്ഞ സഹായം രണ്ട് ഭൂകമ്പപ്രദേശങ്ങളിലും ഉണ്ടായിരുന്നു. ഇതുവരെയായി തുര്‍ക്കിയിലും സിറിയയിലുമായി 45,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരയുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ മിക്ക പ്രവശ്യകളിലും അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഞാഴറാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുമെന്ന് തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ തലവനായ യൂനിസ് സെസാര്‍ ശനിയാഴ്ച ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. തുര്‍ക്കി, ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ ദുരന്തത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. ഭൂകമ്പങ്ങളില്‍ നിന്നും തുടര്‍ചലനങ്ങളില്‍ നിന്നുമുള്ള നാശനഷ്ടങ്ങള്‍ തുര്‍ക്കിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും സെസാര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 6നായിരുന്നു തുര്‍ക്കിയുടെ തെക്കുകിഴക്കും അയല്‍രാജ്യമായ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്നത്. 45,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്ത ഭൂകമ്പത്തിന്റെ തീവ്രത വന്‍ പ്രതിസന്ധിയാണ് ഇരു രാജ്യങ്ങള്‍ക്കും വരുത്തിയത്. സാമ്പത്തിക ചെലവ് ബില്യണ്‍ കണക്കിന് ഡോളര്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭൂകമ്പ തീവ്രത മനസ്സിലാക്കിയ നിരവധി രാജ്യങ്ങള്‍ സഹായഹസ്തവുമായി തുര്‍ക്കിയിലും സിറിയയിലും എത്തിയത് ഇരു രാജ്യങ്ങള്‍ക്കും വലിയ ആശ്വാസമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here