പറത്താനറിയുന്നവരാണോ പറത്തുന്നതെന്നറിയണ്ടേ? കോക്പിറ്റില്‍ കയറിയതിനെക്കുറിച്ച് ഷൈൻ ടോം

വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയതിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പറത്താനറിയുന്നവരാണോ വിമാനം പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയതെന്ന് നടൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ”എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്? കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരാണെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ?. അപ്പോള്‍ കയറാന്‍ പാടില്ല എന്നും പറഞ്ഞ് എല്ലാവരും പുറത്തു നിന്നാല്‍ മതിയോ?. പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറിയിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും ഒരു പ്രശ്‌നവും ഇല്ലല്ലോ..” ഷൈന്‍ ചോദിക്കുന്നു.

ദുബൈ വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഷൈൻ ടോം ചാക്കോ വിമാനത്തിന്റെ കോക്പിറ്റിൽ കയറിയത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ സീറ്റിൽ ഇരിക്കാൻ നടൻ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. കോക് പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് അന്ന് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം.

ജയിലിൽ കിടന്ന സമയത്തെക്കുറിച്ചും താരം മനസുതുറക്കുന്നുണ്ട്. ഇനി സിനിമകൾ കിട്ടില്ലെന്ന് വിചാരിച്ച സമയമായിരുന്നു അത്. പക്ഷേ മനസ് തന്നെ ആശ്വസിപ്പിച്ചിരുന്നത് നല്ല വൃത്തികെട്ട റോളുകളുണ്ടാവും, അത് കിട്ടും എന്നാണ്. തന്റെ ചുറ്റുപാട് വച്ച് കിട്ടാവുന്ന ഏറ്റവും മോശം സ്വഭാവമുള്ള കഥാപാത്രമായിരുന്നു ഇഷ്കിലേത്. ഇത്രയും സ്‌പേസ് ഉള്ള ഒരു തിരക്കഥ അന്ന് വരെ കേട്ടിട്ടില്ല. ഒരുപാട് നാളെത്തെ കഥയല്ല അത്. ഒരു രാത്രിയില്‍ നടക്കുന്ന കഥ വളരെ വിശദമായി പറയുകയാണ്. ആ കഥാപാത്രമാണ് ഇവിടെ വരെ എത്തിച്ച ഇന്ധനമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News