കെഎസ്ആർടിസി ഡിപ്പോയിലെത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്

തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലിന്‍റെ അളവില്‍ വന്‍ വെട്ടിപ്പ്. ഡിപ്പോയിലെത്തിച്ച 15,000 ലിറ്റര്‍ ടാങ്കറില്‍ 14,000 ലിറ്റര്‍ ഡീസല്‍ മാത്രമാണുണ്ടായിരുന്നത്.

നെടുമങ്ങാട് എംഎസ് ഫ്യുവല്‍സ് എന്ന സ്ഥാപനമാണ് ഡീസല്‍ എത്തിക്കുന്നത്. ഡീസലിലെ കുറവ് ജീവനക്കാര്‍ കണ്ടെത്തിയതോടെ സ്ഥാപനം ബാക്കി 1,000 ലിറ്റര്‍  ഡീസല്‍ എത്തിക്കുകയായിരുന്നു. ജീവനക്കാര്‍ ഡീസലിലെ അളവ് കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍  കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടമായിരുന്നു വരാനിരുന്നത്. അളവിലെ കൃത്രിമത്വം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഡിപ്പോ അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News