ദുരൂഹതകൾ നിറച്ച് ‘പകലും പാതിരാവും’; ചാക്കോച്ചൻ ചിത്രത്തിന്റെ ടീസർ പുറത്ത്‌

ഏറെ ദുരൂഹതകൾ നിറച്ച രംഗങ്ങളുമായി കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ‘പകലുംപാതിരാവും’ ടീസർ. അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന ആമുഖത്തോടെ തുടങ്ങുന്ന ടീസർ നടന്മാരായ ടോവിനോ തോമസ്,സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ എന്നിവരുടെ പേജിലൂടെയാണ് പ്രകാശനം ചെയ്തത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.

ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ അരങ്ങേറുന്ന ദുരൂഹതകൾ നിറഞ്ഞ സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. അത്യന്തം സസ്പെൻസ് നിറഞ്ഞ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു. ചിത്രത്തിൽ രജീഷാ വിജയനാണ് നായിക.

ഗുരു സോമസുന്ദരം, കെ.യു മോഹൻ, ദിവ്യദർശൻ, ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ്, വഞ്ചിയൂർ പ്രവീൺ, ദീപക് ധർമ്മടം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നിഷാദ് കോയയാണ് തിരക്കഥ. സുജേഷ് ഹരിയുടെ വരികൾക്ക് പ്രശസ്ത ഫ്യൂഷൻ സംഗീതജ്ഞനായ സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. സാം സി.എസിന്റേതാണ് പശ്ചാത്തല സംഗീതം. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ്‌ -റിയാസ് ബദർ, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ, കോ- പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ – വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News