പണം വാങ്ങി ബ്ലൂ ടിക് വിൽക്കാൻ ഫേസ്ബുക്കും

ട്വിറ്ററിന് പിന്നാലെ പണം വാങ്ങി ബ്ലൂ ടിക് വിൽക്കാൻ ഫേസ്ബുക്കും. മാതൃകമ്പനി മെറ്റാ ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇൻസ്റ്റഗ്രാമിലും പണം നൽകി അക്കൗണ്ട് വെരിഫൈ ചെയ്യുന്ന സൗകര്യം ഏർപ്പെടുത്തും.

എലോൺ മസ്ക് ട്വിറ്റർ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പരിഷ്കാരമായിരുന്നു പണം നൽകിയുള്ള വെരിഫൈഡ് അക്കൗണ്ടുകളുടെ സൃഷ്ടി. ട്വിറ്ററിൽ ഒരു തുക നൽകിയാൽ ഏതൊരാൾക്കും അക്കൗണ്ട് വെരിഫൈ ചെയ്യാനും ബ്ലൂ ടിക് നേടിയെടുക്കാനും കഴിയും. എന്നാൽ മസ്കിന്റെ ഈ തീരുമാനത്തിന് പിന്നാലെ നിരവധി സെലിബ്രിറ്റികളുടെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ബ്ലൂ ടിക് നേടിയെടുത്ത് തമാശാ ട്വീറ്റുകൾ സൃഷ്ടിക്കുകയായിരുന്നു സോഷ്യൽ മീഡിയാ വിരുതന്മാർ.

ട്വിറ്ററിന് പിന്നാലെ ഇതേ സൗകര്യം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏർപ്പെടുത്താനാണ് മെറ്റാ കമ്പനിയുടെ ആലോചന. വെബ്ബിൽ 11.99 ഡോളറും ആപ്പിൾ ഐഒഎസിൽ 14.99 ഡോളറുമായിരിക്കും സബ്സ്ക്രിപ്ഷൻ നിരക്ക്. തീരുമാനം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഉടൻ നടപ്പാക്കാൻ ആണ് മെറ്റയുടെ നീക്കം.

കഴിഞ്ഞ വർഷം സ്നാപ്പ് ചാറ്റിലും ടെലഗ്രാമിലും ഇതേ പരിഷ്കാരം നടപ്പാക്കിയിരുന്നു. ഫേസ്ബുക്കിലെ പുതിയ പരിഷ്കാരത്തിന് വ്യാജ അക്കൗണ്ടുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന വാഗ്ദാനം അടക്കം ഉണ്ടെങ്കിലും ട്വിറ്ററിന്റെ ഗതി തന്നെയാകുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News