കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പള വിതരണം ചെയ്യാനുള്ള ഉത്തരവിനെതിരെ പുതിയ സമരമുറകളിലേക്ക് കടക്കുകയാണ് സിഐടിയു. പുതിയ ശമ്പള ഉത്തരവിനെതിരെ സമരം ശക്തമാക്കുമെന്ന് സിഐടിയു അറിയിച്ചു. മാനേജ്‌മെന്റിനെതിരെ ജീവനക്കാര്‍
മുഖ്യമന്ത്രിക്ക് കത്തയക്കും.
മുഖ്യമന്ത്രി ഇടപെട്ടാലെ പ്രശ്‌ന പരിഹാരമുണ്ടാകൂ എന്നാണ് യൂണിയന്‍ ഭാരവാഹികളുടെ നിലപാട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പതിനായിരം ജീവനക്കാരുടെ കത്തയക്കല്‍ ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഒപ്പം 28-ാം തീയതി പരമാവധി ജീവനക്കാരുമായി ചീഫ് ഓഫീസ് വളഞ്ഞു പ്രതിഷേധിക്കാനും തീരുമാനമുണ്ട്.
സര്‍ക്കാരിന് വിരുദ്ധമായി നിഷേധ നിലപാട് സ്വീകരിക്കുന്ന മാനേജ്‌മെന്റിന് മറ്റെന്തോ അജണ്ടയാണുള്ളതെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. തെറ്റായ രൂപത്തില്‍ വഴിവിട്ട് ചിന്തിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു.
അതേസമയം ഗഡുക്കളായി ശമ്പളം വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here