കോണ്‍ഗ്രസ്-സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചു, നൂറിലധികം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് – സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച് നൂറിലധികം പേര്‍ പത്തനംതിട്ട ഇരവിപേരൂർ സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി എത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തപതാക കൈമാറി സ്വീകരിച്ചു. സംഘപരിവാര്‍, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് 50 കുടുംബങ്ങളില്‍ നിന്ന് 120ല്‍ അധികം ആളുകളാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.

പുല്ലാട് പൂവത്തൂരില്‍ നടന്ന ചടങ്ങില്‍ പുതുതായി പാര്‍ട്ടിയിലേക്ക് എത്തിയ പ്രവര്‍ത്തകരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. സിപിഐഎമ്മിന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് കൂടുതലാളുകള്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതെന്ന് കെ പി ഉദയഭാനു പറഞ്ഞു.

സിപിഐഎം പുല്ലാട് ലോക്കല്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ്. വര്‍ഗീയതയോടും മുതലാളിത്ത ചിന്താഗതിയോടും വിടപറഞ്ഞ് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്ന്, വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും വിടപറഞ്ഞ് സിപിഐഎമ്മില്‍ എത്തിയവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News