കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. ഒഡീഷ സ്വദേശി പ്രകാശ് കുമാര്‍ സാഹു ആണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഇയാളെ ഓപ്പറേഷന്‍ കോമ്പിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസിന്റെ ഓപ്പറേഷന്‍ കോമ്പിങ് ഡ്യൂട്ടിക്കിടെയാണ് എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുളള വീടിന് പരിസരത്ത് നിന്നും സംശയാസ്പദമായി പ്രകാശ് കുമാര്‍ സാഹുവിനെ കണ്ടെത്തിയത്. പൊലീസിനെ കണ്ടയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു.

പിന്നീടാണ് തെലങ്കാന, ഗോവ, ഒഡീഷ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ പൊലീസ് തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ആണെന്ന് വ്യക്തമായതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഒഡീഷ സ്വദേശിയായ ഇയാള്‍ ഫെബ്രുവരിയിലാണ് കേരളത്തിലെത്തിയതെന്നാണ് നിഗമനം.

വളരെ കുറച്ചുദിവസങ്ങള്‍ക്കുളളില്‍ തന്നെ കൊച്ചി, ആലപ്പുഴ, കൊല്ലം ജില്ലകളിലായി നാലോളം മോഷണങ്ങള്‍ നടത്തി. മോഷണം നടത്താനായി ഇയാള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കേരളത്തില്‍ നടന്ന മറ്റ് മോഷണ പരമ്പരകള്‍ക്ക് പിന്നിലും ഇയാണായോന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News