സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കുമ്പളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും ജാഥ സഞ്ചരിക്കും.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗ്ഗീയഫാസിസ്റ്റ് സമീപനവും കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുക എന്നതാണ് ജാഥയുടെ പ്രധാനലക്ഷ്യം. അതോടൊപ്പം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനവും സിപിഐഎം ചര്‍ച്ചയാക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിപക്ഷ-മാധ്യമ പ്രചരണങ്ങളിലെ പൊള്ളത്തരവും ജാഥ ജനങ്ങളോട് വിശദീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും ജാഥയില്‍ സംവദിക്കപ്പെടും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കെ ടി ജലീല്‍ എംഎല്‍എ, ജെയ്ക് സി തോമസ് എന്നിവരാണ് ജാഥയിലെ സ്ഥിരം അംഗങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here