കോട്ടയം നഗരസഭ ഭരണ സമിതിക്കെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്. അവിശ്വാസം വിജയിച്ചാല്‍ ഭരണം പിടിച്ചെടുക്കാമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ഡിസിസി നേതൃത്വം വിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം നഗരസഭയില്‍ ആകെയുള്ള കൗണ്‍സില്‍ അംഗങ്ങളില്‍ യുഡിഎഫ് 22, എല്‍ഡിഎഫ് 22 ബിജെപി 8 എന്നതാണ് കക്ഷിനില. നിലവില്‍ ഒരു കൗസിലര്‍ മരണപ്പെട്ടതിനാല്‍ യു.ഡി.എഫ് അംഗബലം 21 ആയി കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഭരണസ്തംഭനം ഉയര്‍ത്തിപിടിച്ച് എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
അവിശ്വാസം പാസാകണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. 8 അംഗങ്ങള്‍ ഉള്ള ബിജെപി ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിലെ ചെയര്‍പേഴ്‌സണിന്റെ നിലപാടിനോട് അതൃപ്തിയുള്ള യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് എല്‍.ഡി.എഫ്
പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here