പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് തകര്‍ത്തത്. പ്രീമിയര്‍ ലീഗിലെ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുകയാണ് ടെന്‍ഹാഗിനു കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഇന്നലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മുന്‍ചാമ്പ്യന്‍മാരെ യുണൈറ്റഡ് തകര്‍ത്തു വിട്ടത് എതിരില്ലാത്ത 3 ഗോളുകള്‍ക്കായിരുന്നു. ഇരട്ട ഗോളുകളുമായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഗോള്‍ വേട്ട തുടര്‍ന്നപ്പോള്‍ ജേഡന്‍ സാഞ്ചോയുടേതായിരുന്നു മൂന്നാം ഗോള്‍.

രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ബ്രൂണോയും കളം നിറഞ്ഞപ്പോള്‍ ലെസ്റ്റര്‍ കളത്തില്‍ നിഷ്പ്രഭമായി. വിജയത്തോടെ 24 കളികളില്‍ നിന്ന് 49 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്. 54 പോയിന്റുമായി ആഴ്‌സണലും 52 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ലീഗില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News