വീണ്ടും കാടിറങ്ങി അരിക്കൊമ്പന്‍

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീട് അരിക്കൊമ്പന്‍ തകര്‍ത്തത്. വീട്ടില്‍ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ചിന്നക്കനാല്‍ റേഷന്‍ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷന്‍കടയുടെ അടുത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം ഒറ്റയാന്‍ പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു.

ചിന്നക്കനാല്‍ സ്വദേശി ബേസില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റിലധികം വരുന്ന സ്ഥലത്തെ വാഴക്കൃഷിയാണ് ഒറ്റയാന്‍ നശിപ്പിച്ചത്. ഒരുമാസം മുന്‍പ് ഇതേ റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് ഒറ്റയാന്‍ ഒരുചാക്ക് പഞ്ചസാര പുറത്തെടുത്ത് തിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News