സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച 5 പേര്‍ക്കെതിരെ കേസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്ന് പൊലീസ് അറിയിച്ചു.

25 പേര്‍ അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ലഹരി കൈമാറ്റം നടന്നത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണ് പെണ്‍കുട്ടിയിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്.

കൈയ്യിൽ ലഹരി ഉപയോഗിക്കുന്നതിന്റെ പാടുകളും സ്വഭാവത്തിലെ പൊരുത്തക്കേടും കണ്ട് വീട്ടുകാരാണ് പെണ്‍കുട്ടിയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് മനസിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News