മോര്‍ബി പാലം തകർന്നത് അറ്റകുറ്റപണികളിലെ ഗുരുതര വീഴ്ച

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകരാന്‍ കാരണം അറ്റകുറ്റപണികളിലെ വീഴ്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്.

തൂക്കുപാലത്തിലെ കേബിൾ വയറുകളുടെ പകുതിയോളം തുരുമ്പെടുത്തതും പഴയ സസ്പെന്‍ഡറുകള്‍ ഉപയോഗിച്ച് വെല്‍ഡിംഗ് ചെയ്തതുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലത്തിന്റെ അറ്റകുറ്റപ്പണികളിലും അവയുടെ നടത്തിപ്പിലും ഗുരുതരമായ നിരവധി വീഴ്ച്ചകളാണ് അഞ്ചംഗ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 1887ല്‍ ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നത് അജന്ത മാനുഫാക്ചറിംഗ് ലിമിറ്റഡായിരുന്നു (ഒറേവ ഗ്രൂപ്പ്). 2022 ഒക്ടോബര്‍ 30 ന് നടന്ന അപകടത്തില്‍ 135 പേരാണ് മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News