പൊലീസ് നടപടി മനുഷ്യത്വരഹിതമെന്ന് മണിക് സര്‍ക്കാര്‍

ബിജെപിക്കാര്‍ മൃഗീയമായി കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ ദിലീപ് ശുക്ല ദാസിന്റെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിക്കുന്നത് തടഞ്ഞ പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎം പൊളിറ്റിബ്യൂറോ അംഗം മണിക് സര്‍ക്കാര്‍. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന കാരണം പറഞ്ഞ് മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കാതിരുന്ന പൊലീസ് നടപടി രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടി ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. പൊതുദര്‍ശനത്തിന് അനുമതി നിഷേധിച്ച ഡിജിപിയുടെ നിലപാട് മനുഷ്യത്വരഹിതമാണ്. ഡിജിപിയുടെ പ്രവൃത്തിയും വാക്കുകളും രാഷ്ട്രീയ സ്വാധീനം നിറഞ്ഞതാണെന്നും മണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ആസന്നമായ തോല്‍വി ഭയന്ന് ബിജെപി സംസ്ഥാനത്തുടനീളം അക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് രത്തന്‍ദാസും മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഐഎം പ്രവര്‍ത്തകനായ ദിലീപ് ശുക്ല ദാസിന്റെ കൊലപാതകം അതിന്റെ സാക്ഷ്യമാണ്. ത്രിപുരയിലെ ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞുവെന്നും രത്തന്‍ ദാസ് പ്രതികരിച്ചു.

ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ സിപിഐഎം പ്രവര്‍ത്തകനായ 55കാരൻ ദിലീപ് ശുക്ല ദാസിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News