ആട് ജീവിതത്തിൽ രാജുവിന്റെ മേക്കോവർ കണ്ട് ഞെട്ടി; മല്ലിക സുകുമാരൻ

ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപാടെ ഞാൻ ഞെട്ടികരഞ്ഞു പോയി. ഇതൊന്നും ഒന്നുമല്ല എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ താഴെ വരെ താടിയും. ആട് ജീവിതം സിനിമക്ക് വേണ്ടി അത്രയും കഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് രാജു എന്നോട് പറഞ്ഞു . വികാരഭരിതയായി മല്ലിക സുകുമാരൻ ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് ഇത് .

‘ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ ഒരു സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നു. അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം,’ മല്ലിക പറഞ്ഞു.

ഈ നോവല്‍ സിനിമയായാല്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ വായിച്ച എല്ലാവര്‍ക്കും ഒരു ആകാംക്ഷയുണ്ട് എന്നും തനിക്കും നല്ല ആകാംക്ഷയാണ് ഉള്ളത്, അത് ഒന്ന് വേഗം ഇറങ്ങി കിട്ടിയാല്‍ മതിയായിരുന്നു എന്നാണ് ആഗ്രഹിക്കുന്നത് എന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News