പുത്തന്‍പാലം രാജേഷും സഹായി സാബുവും കീഴടങ്ങി

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും കൂട്ടാളി സാബുവും പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇരുവരും പൊലീസിന് മുന്നില്‍ ഹാജരായത്.

മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിന് പിന്നില്‍ വെച്ചാണ് ആംബുലന്‍സ് ഡ്രൈവറെ ഇവര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് ശേഷം രാജേഷും സാബുവും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയിരുന്നെങ്കിലും ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. പ്രതികള്‍ ഫെബ്രുവരി 21 നകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

1994 മുതല്‍ കൊലപാതകം, വധശ്രമം, കവര്‍ച്ച, ഭവനഭേദനം, മാനഭംഗം, കയ്യേറ്റം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 45 ഓളം വിവിധ കേസുകളില്‍ പ്രതിയാണ് കണ്ണമ്മൂല രാജേഷ് എന്ന് വിളിപ്പേരുള്ള കണ്ണന്‍മൂല പുത്തന്‍പാലം തോട്ടുവരമ്പില്‍ വീട്ടില്‍ രാജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration