ഗോവയിലെത്തിയ വിനോദസഞ്ചാരികളായ മലയാളികള്‍ ലഹരിപരിശോധനയില്‍ കുടുങ്ങി

ഗോവയില്‍ പൊലീസ് നടത്തിയ ലഹരി പരിശോധനയില്‍ ഏഴ് വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍. വാഗറ്റര്‍ ബീച്ചില്‍ പോര്‍ട്ടബിള്‍ സോറ്റോക്‌സോ മെഷീന്‍ ഉപയോഗിച്ച് നടന്ന പരിശോധനയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്‍ഷാദ് (27), അജിന്‍ ജോയ് (20), നിധിന്‍ എന്‍എസ് (32) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ള മലയാളികള്‍.

ഗോവയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ മെഷീന്‍ ഉപയോഗിച്ച് വിനോദ സഞ്ചാരികള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തുന്നത്. കസ്റ്റഡിയിലുള്ള എല്ലാവരുടെയും രക്തസാമ്പുകള്‍ ശേഖരിച്ച് പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം വന്നശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് പിടിയിലായ മറ്റ് നാല് പേര്‍.

ഉമിനീരുപയോഗിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ കഴിയുന്നതാണ് പോര്‍ട്ടബിള്‍ സോറ്റോക്‌സോ മെഷീന്‍. 5 മിനിറ്റിനുള്ളില്‍ പരിശോധന ഫലം ലഭിക്കുകയും ചെയ്യും. 6 തരം ലഹരി മരുന്നുകളുടെ ഉപയോഗം വരെ മെഷീന് കണ്ടെത്താനാകും. ഗുജറാത്തിലും കേരളത്തിലും ഈ മെഷീന്‍ ഇതിനകം തന്നെ ഉപയോഗത്തിലുണ്ട്. ഇവിടങ്ങളില്‍ നിന്നും ഗോവ പൊലീസ് ഈ രീതിയെക്കുറിച്ച് മനസിലാക്കുകയും സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം തടയാന്‍ മെഷീന്‍ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News