ഹര്‍ത്താല്‍ നഷ്ടപരിഹാരം 25 പേരെ ഒഴിവാക്കി

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാനായി നടത്തിയ ജപ്തി നടപടികളില്‍ നിന്നും 25 പേരെ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സംഘടനയുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.

ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കിയവര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചതായും കോടതിയെ അറിയിച്ചു. ഇവരുടെ ജപ്തി ചെയ്ത സ്വത്തുക്കള്‍ തിരികെ നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഹര്‍ത്താല്‍ അക്രമങ്ങളിലെ നഷ്ടം തിട്ടപ്പെടുത്താന്‍ നിയോഗിച്ച ക്ലെയിംസ് കമ്മീഷണര്‍ക്ക് ഓഫീസ് തുടങ്ങാനായി 6 ലക്ഷം അനുവദിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു . ക്ലെയിംസ് കമ്മീഷണര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരു മാസത്തിനകം ഒരുക്കണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും സി പി മുഹമ്മദ് നിയാസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയ നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് 2022 സെപ്റ്റംബര്‍ 23നായിരുന്നു സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറിയ അക്രമത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ 2022 സെപ്റ്റംബര്‍ 29ന് കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News