കടലില്‍ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി

വടകര മാളിയക്കലില്‍ കടലില്‍ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനുചന്ദിനെ കാണാതായത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനുചന്ദിനെ കടലില്‍കാണാതായത്.

കടല്‍ക്കരയില്‍ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു അനുചന്ദ്. ബോള്‍ കടലില്‍ പോയതിനിടെ അനുചന്ദും കടലില്‍ ഇറങ്ങി. തുടര്‍ന്ന് ബോള്‍ കരയിലേക്കെറിഞ്ഞെങ്കിലും അനുചന്ദ് തിരയില്‍പ്പെടുകയായിരുന്നു.

നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയതിരച്ചില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഫൈബര്‍ ബോട്ടിന്റെയും മറ്റും സഹായത്തോടെയാണ് കടലില്‍ അകപ്പെട്ട വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News