ഡെലിവറി ബോയിയെ കുത്തികൊന്ന് വീട്ടില്‍ സൂക്ഷിച്ചു; മൂന്നാം ദിവസം മൃതദേഹം കത്തിച്ച് യുവാവ്

ഡെലിവറി ബോയിയെ കുത്തികൊന്ന് കത്തിച്ച യുവാവ് അറസ്റ്റില്‍. ഹാസന്‍ സ്വദേശി ഹേമന്ത് ദത്ത് ആണ് പിടിയിലായത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് ഐഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് ഡെലിവറി ബോയിയായ ഹോമന്ദ് നായികിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയിലെ ഹാസനിലെ അരസിക്കരെയില്‍ ഫെബ്രുവരി ഏഴിനാണ് ഞെട്ടിക്കുന്ന സംഭവം. കത്തിക്കുന്നതിന് മുമ്പ് യുവാവ് നായികിന്റെ മൃതദേഹം മൂന്ന് ദിവസം തന്റെ വീട്ടില്‍ സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു. സെക്കന്റ് ഹാന്‍ഡ് ഐഫോണ്‍ നല്‍കാനായാണ് നായിക് ദത്തിന്റെ വീട്ടിലെത്തിയത്.

വീട്ടില്‍ എത്തിയ നായികിനോട് പ്രതി വീടിനുള്ളില്‍ കയറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുറിയില്‍ നിന്ന് പണവുമായി ഉടന്‍ മടങ്ങിവരാമെന്ന് പറഞ്ഞ് പ്രതി മുറിയിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് കത്തിയുമായി വന്ന ദത്ത് ഡെലിവറി ബോയിയെ നിരവധി തവണ കുത്തി.

പിന്നീട് പ്രതി മൃതദേഹം ചാക്കില്‍ കെട്ടി മൂന്നു ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ദത്ത് പെട്രോള്‍ വാങ്ങുന്നതും മൃതദേഹം കൊണ്ടുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News