പന്തളത്ത് വീടിന് തീ പിടിച്ച് വന്‍ നാശ നഷ്ടം. മുടിയൂര്‍കോണത്ത് ശ്രീധരന്റെ വീടിനാണ് തീ പിടിച്ചത്. വീടിന്റെ മുന്‍വശത്ത് ഉള്ള ബെഡ്‌റൂമിനാണ് തീ പിടിച്ചത്. മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്ന ടെലിവിഷന്‍, കട്ടില്‍, മെത്ത, അലമാര, വസ്ത്രങ്ങള്‍, വാതിലുകള്‍, ജനലുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.
കനത്ത ചൂടില്‍ വീടിന്റെ പ്ലാസ്റ്ററിംഗ് പൊള്ളി അടരുകയും ഭിത്തികള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ടെലിവിഷന്‍ പ്ലഗ് പോയിന്റിലെ വയറിംഗ് ചൂടായി കത്തി സമീപത്തേക്ക് പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്രീധരനും അഞ്ച് പേരടങ്ങുന്ന കുടുംബവും ആണ് വീട്ടില്‍ ഉള്ളത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വിവരമറിഞ്ഞ് അടൂര്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സി റെജി കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി എസ് ഷാനവാസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ദിനൂപ്, സൂരജ്, ശരത്ത്, ശശി കുമാര്‍, വേണുഗോപാല്‍, അനില്‍ കുമാര്‍ എന്നിവര്‍ ആണ് അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. മാവേലിക്കര നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here