ഡോ.ജോൺ ബ്രിട്ടാസ് എംപിക്ക് മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം

മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ ജോൺ ബ്രിട്ടാസ് എംപിക്ക്. സഭാനടപടികളിലെ മികച്ച ഇടപെടലുകൾക്കാണ് ജോൺ ബ്രിട്ടാസ് എംപിക്ക് അംഗീകാരം ലഭിച്ചത്.

രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കൽ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളിലെ മികവ് മുൻനിർത്തിയാണ് അവാർഡ്. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു.

എംപിയായി ആദ്യ വർഷം തന്നെ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് എന്ന പുതുമയും ഡോ ജോൺ ബ്രിട്ടാസ് എംപിയെ തേടിയെത്തിയിരിക്കുകയാണ്. ബ്രിട്ടാസിനെക്കൂടാതെ ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും അവാർഡിന് അർഹരായി. മാർച്ച് 25ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News