കോട്ടയം നഗരസഭയില്‍ നടന്നത് കോണ്‍ഗ്രസ് -ബിജെപി അവിശുദ്ധ സഖ്യം മറനീക്കി പുറത്തുവന്നതിന് തെളിവെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു. ഇന്നലെ നഗരസഭയില്‍ നടന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ നിന്നും ബിജെപി അംഗങ്ങള്‍ വിട്ടു നിന്നത് നഗരവാസികളായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കാതെ ബിജെപി മാറി നിന്നതിലൂടെ നഗരസഭയില്‍ കോണ്‍ഗ്രസ് അധികാരം ഉപയോഗിച്ച് നടത്തുന്ന അഴിമതികള്‍ക്ക് ബിജെപി നല്‍കുന്ന പിന്തുണയാണ് വ്യക്തമായത്.
എല്‍ഡിഎഫിലെ 22 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫിലെ നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരായ അവിശ്വാസ പ്രമേയം, ചര്‍ച്ച ചെയ്യാനായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഹാജരായിരുന്നത്. ബിജെപിയിലെ എട്ട് അംഗങ്ങളും വിട്ടുനിന്നു. 21 അംഗങ്ങള്‍ മാത്രമുള്ള , നഗരസഭയില്‍ ന്യൂനപക്ഷമായി മാറിയ കോണ്‍ഗ്രസിനെ അധികാര തുടര്‍ച്ചയ്ക്ക് സഹായിക്കുകയാണ് ബിജെപി ചെയ്തത്. ധാര്‍മികതയുടെ പേരില്‍ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്ന നിലപാട് ബിജെപി സ്വീകരിച്ചപ്പോള്‍ ജനങ്ങളോടുള്ള ധാര്‍മ്മികതയാണ് ബിജെപി മറന്നുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here