കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം അന്താരാഷ്ട്രതലത്തില്‍ പ്രശംസ പിടിച്ചുപറ്റി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗും കേന്ദ്രസര്‍ക്കാരും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രശംസയാണ് പിടിച്ചു പറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കാഞ്ഞങ്ങാട് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിജ്ഞാനത്തിന്റെ ശ്രോതസ്സുകള്‍ അതിവേഗം മാറുകയാണ്. കാലാനുസൃതമായ മാറ്റത്തിനനുസരിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അവര്‍ ആര്‍ജ്ജിച്ച കഴിവിനേക്കാള്‍ കൂടുതല്‍ മികവിലേക്കുയര്‍ന്നു കഴിഞ്ഞു. അടിസ്ഥാന സൗകര്യത്തിലും അക്കാദമിക് രംഗത്തും പൊതുവിദ്യാഭ്യാസ രംഗം മികച്ചു നില്‍ക്കുന്നുണ്ടെന്നും ഇനിയും മുന്നോട്ട് പോവാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിനൊപ്പം ചേര്‍ന്ന് അധ്യാപക സംഘടനകള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. നേരത്തെ 5 ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു പോയ സ്ഥലത്ത് ഇപ്പോള്‍ 10 ലക്ഷം കുട്ടികള്‍ വര്‍ധിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News